Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Revenue Department

Thiruvananthapuram

ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ത​ട്ടി​പ്പെ​ന്ന് റ​വ​ന്യൂ വ​കു​പ്പ് ക​ണ്ടെ​ത്ത​ൽ

ക​ഴ​ക്കൂ​ട്ടം: ഭൂ​ര​ഹി​ത പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ച ഭൂ​മി​യും സ​ർ​ക്കാ​ർ വ​ക​ തോ​ടു പു​റ​മ്പോ​ക്ക് ഭൂ​മി​യും മ​റി​ച്ചു​വി​റ്റ് വെ​ട്ടു​റോ​ഡ്- ച​ന്ത​വി​ള പു​തി​യ റോ​ഡ് (സി​ഗ്ന​ൽ റോ​ഡ്) മേ​ഖ​ല​യി​ൽ ഭൂ​മാ​ഫി​യാ​സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി റ​വ​ന്യു വ​കു​പ്പി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ക​ഴ​ക്കൂ​ട്ടം വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ട തെ​റ്റി​യാ​ർ തോ​ട് പു​റ​മ്പോ​ക്ക്, വെ​ട്ടു​റോ​ഡ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഓ​ഫി​സ് കോ​പ്ല​ക്‌​സു​ക​ളു​ടെ പു​റ​കു​വ​ശ​ത്തെ തെ​റ്റി​യാ​ർ തോ​ട് പു​റ​ന്പോ​ക്ക് എ​ന്നി​വ പ​ട്ട​യം പി​ടി​ച്ചു മ​റി​ച്ചു​വി​റ്റെ​ന്ന പ​രാ​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. തോ​ടു പു​റ​മ്പോ​ക്കി​ന് പ​ട്ട​യം ന​ൽ​കി​യ​തി​ലും മ​റ്റു ഭൂ​മി കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് ഭൂ​ര​ഹി​ത​ൻ എ​ന്ന പേ​രി​ൽ എ​ൽ​എ പ​ട്ട​യം ന​ൽ​കി​യ​തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​യി.

2008-ൽ ​സ്വ​ന്ത​മാ​യി ഭൂ​മി​യും വീ​ടു​മി​ല്ലാ​ത്ത പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​വ​യ്ക്കാ​ൻ സ്ഥ ​ലം വാ​ങ്ങി ന​ൽ​കു​ന്ന പ​ദ്ധ​തി പ്ര​കാ​രം ക​ഴ​ക്കൂ​ട്ടം പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഭൂ​മി മ​റി​ച്ചു​വി​റ്റ​താ​യും ക​ണ്ടെ​ത്തി. വെ​ട്ടു​റോ​ഡ്- ക​ഴ​ക്കൂ​ട്ടം തെ​റ്റി​യാ​ർ തോ​ട് പു​റ​മ്പോ​ക്ക് വ്യാ​പ​ക​മാ​യി കൈ​യേ​റി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

13 മീ​റ്റ​ർ വീ​തി​യു​ണ്ടാ​യി​രു​ന്ന തോ​ട് അ​ഞ്ചു​മീ​റ്റ​റാ​യി ചു​രു​ങ്ങി. തോ​ടി​നി​രു​വ​ശ​ത്തു​മു​ണ്ടാ​യി​രു​ന്ന ന​ട​വ​ര​മ്പി​ന്‍റെ ഒ​രു ഭാ​ഗം വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ൾ കൈ​യേ​റി​യി​ട്ടു​മു​ണ്ട്. ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണു കൈ​യേ​റ്റം ന​ട​ന്നി​രി​ക്കു​ന്ന​ത്.

തെ​റ്റി​യാ​ർ തോ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നും വെ​ള്ള​പ്പൊ​ക്ക​വും കൈ​യേ​റ്റ​വും ത​ട​യാ​നു​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച തെ​റ്റി​യാ​ർ മി​ഷ​ൻ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​തി​നു പി​ന്നി​ലും കൈ​യേ​റ്റ ക്കാ​രു​ടെ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

കൈ​യേ​റ്റം വ്യാ​പ​ക​മാ​യ​തോ​ടെ തോ​ട്ടി​ലെ ഒ​ഴു​ക്കു​നി​ല​ച്ചു. കൈ​യേ​റ്റ ത്തെ ​തു​ട​ർ​ന്നാ​ണ് ര​ണ്ടു വ​ർ​ഷം തെ​റ്റി​യാ​ർ ക​ര​ക​വി​ഞ്ഞ് ടെ​ക്നോ​പാ​ർ​ക് മേ​ഖ​ല വെ​ള്ള​ത്തി​ലാ​യ​ത്. 11 കി​ലോ​മീ​റ്റ​ർ വ​രു​ന്ന തോ​ടി​ന് സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ 110 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു കൈ​യേ​റ്റം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി നി​യ​മി​ച്ച സ​ർ​വേ ടീം ​വ​ൻ​തോ​തി​ലു​ള്ള അ​ട്ടി​മ​റി ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യി​ല്ല.

Latest News

Corehub Up